ദോഹ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ
ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിൽ ഖത്തറിലെ ഇന്ത്യൻ സമൂഹം പതിനൊന്നാമത് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന യോഗാദിനാചരണത്തിൽ
1500-ലധികം യോഗാഭ്യാസികളും അധ്യാപകരും നയതന്ത്രജ്ഞരും വിദ്യാർത്ഥികളുംപങ്കെടുത്തു.യോഗ ക്വിസ്, യോഗ ആസന മത്സരങ്ങൾ, റിഥമിക് യോഗയിലെ ആകർഷകമായ പ്രകടനങ്ങൾ, യോഗ നൃത്തം, ധ്യാന സെഷൻ, ഗൈഡഡ് കോമൺ യോഗ പ്രോട്ടോക്കോൾ സെഷൻ എന്നിവയും അരങ്ങേറി.
ഖത്തറിലെ വിവിധ സ്കൂളുകളും സ്ഥാപനങ്ങളും പരിശീലന യോഗ സെഷനുകളും നടത്തി. മൊത്തത്തിൽ, യോഗയുടെ സാർവത്രിക ആകർഷണം, എല്ലാവർക്കുമിടയിലുള്ള പരസ്പരബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം, ആരോഗ്യം, പ്രതിരോധശേഷി, സുസ്ഥിരത എന്നിവയ്ക്കായി ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതഅടയാളപെടുത്തുന്ന തായിരുന്നു
ഇന്ത്യൻ സ്പോർട്സ് സെന്ററുമായും ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകളുമായും സഹകരിച്ച് ഇന്ത്യൻ എംബസിയാണ് പരിപാടി സംഘടിപ്പിച്ചയോഗാദിനാചരണം.പ്രധാനമന്ത്രി
നരേന്ദ്ര മോദിയുടെ മുൻകൈയിൽ 2014-ൽ ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിലൂടെയാണ് അന്താരാഷ്ട്ര യോഗ ദിനം സ്ഥാപിതമായതെന്ന്ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ അനുസ്മരിച്ചു. ......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ യുഡിഎഫ് വിജയത്തോടടുക്കുന്നു. 11 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാക്കിയപ്പോൾ ആര്യാടൻ ഷൗക്കത്ത് 7587 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. ......
മറാത്തി നടൻ തുഷാർ ഘടിഗാവൻകർ വാടക ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ. മുംബയിലെ ഗോരേഗാവ് വെസ്റ്റിലുള്ള ഫ്ലാറ്റിലാണ് മുപ്പത്തിനാലുകാരനായ താരത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. റാം മന്ദിർ റോഡിലെ വസതിയിൽ താരം അബോധാവസ്ഥയിൽ കിടക്കുന്നെന്ന് കൺട്രോൾ റൂമിൽ ലഭിച്ച ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് തുഷാറിന്റെ മൃതദേഹം കണ്ടെത്തിയത്.
സിനിമയിലും സീരിയലിലും അവസരങ്ങൾ കുറഞ്ഞതുമൂലം തുഷാർ കടുത്ത സമ്മർദ്ദത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ......
കൊല്ലം: സാങ്കേതിക മുന്നേറ്റത്തിൽ വിരൽത്തുമ്പിലാണ് ലോകമെങ്കിലും സമൂഹത്തിൽ തിരിച്ചറിവ് എന്നത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് എൻ എസ് എസ് കോളേജ് സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രൊഫ. ഡോ. ......
സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യ നേരിട്ട ഒരു വലിയ ചോദ്യം, ഇത്രയധികം വൈവിധ്യമുള്ള ഒരു രാജ്യത്തെ എങ്ങനെ ഒന്നിപ്പിക്കാം എന്നതായിരുന്നു. ഭാഷയും സംസ്കാരവും മതങ്ങളും ചരിത്രവുമെല്ലാം വ്യത്യസ്തമായ സംസ്ഥാനങ്ങളെ ഒരൊറ്റ ഭരണഘടനയുടെ കീഴിൽ കൊണ്ടുവരാൻ കഴിയുമോ എന്നതായിരുന്നു അന്നത്തെ പ്രധാന വെല്ലുവിളി. ......
കൊച്ചി: സാമൂഹ്യ യാഥാർത്ഥ്യങ്ങൾ വിളിച്ചു പറയുന്നതിൽ നിന്ന് തന്നെ ആർക്കും വിലക്കാനോ പിന്തിരിപ്പിക്കാനോ കഴിയില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും സാരഥ്യത്തിൽ മൂന്ന്പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ഇന്നലെ യോഗം കണയന്നൂർ യൂണിയൻ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.ഈഴവ സമുദായത്തിന് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചോദ്യം ചെയ്യുമ്പോൾ തന്നെ വർഗീയവാദിയാക്കുന്നവരെ തെല്ലും ഭയക്കുന്നില്ല.
യോഗത്തിന്റെ രൂപീകരണ ലക്ഷ്യം തന്നെ ഈഴവ സമുദായ പുരോഗതിയാണ്. യോഗത്തിന്റെ ആസ്ഥാനമായ കൊല്ലത്ത് ശ്രീനാരായണ ഓപ്പൺ സർവകലാശാല സ്ഥാപിച്ചപ്പോൾ ആദ്യ വൈസ് ചാൻസലറാക്കിയത് ഗുരുവിന്റെ ചിത്രം പോലും കണ്ടിട്ടില്ലാത്ത പ്രവാസിയായ മുസ്ലിമിനെയാണ്. ......
കൊച്ചി, ജൂൺ 2025:കേന്ദ്ര സർവ്വകലാശാലകളിൽ നിന്നും, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) പോലുള്ള സ്ഥാപനങ്ങളിൽ നിന്നും ബിരുദം നേടിയവർക്ക് സംസ്ഥാന യോഗ്യതാ പരീക്ഷയായ (SET) സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാൻ തുല്യതാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് യുജിസി നിയമത്തിന് വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് ഡി.കെ. ......
കോഴിക്കോട്: ദേശീയ പതാക ജനങ്ങളുടെ ഹൃദയത്തിൽ കലർന്നതാണെന്നും അതിലെ ത്രിവർണ്ണ നിറം രാജ്യത്തിന്റെ നിറമാണെന്നും ആർക്കും അത് മാറ്റാൻ സാധിക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മുൻ ഗവർണറെ താലോലിക്കാനും ഇപ്പോഴത്തെ ഗവർണർക്ക് ചുവന്ന പരവതാനി വിരിക്കാനും പോയവരാണ് ഇപ്പോൾ തിരുത്താൻ നിർബന്ധിതമായിരിക്കുന്നതെന്നും, ഇപ്പോൾ തെരുവിൽ നടക്കുന്നത് നാടകമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഗവർണർക്കെതിരെ യു.ഡി.എഫ് നിയമസഭയിൽ പ്രതികരിച്ചപ്പോൾ ഗവർണറെ സംരക്ഷിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി ഉൾപ്പെടെ സ്വീകരിച്ചതെന്നും, ഭരണഘടനാ സ്ഥാപനമായ രാജ്ഭവനെ രാഷ്ട്രീയവത്കരിക്കരുതെന്ന നിലപാട് കോൺഗ്രസ് വ്യക്തമാക്കിയതാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
കൂടാതെ, കണ്ണൂർ കായലോട് ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ എല്ലാ പ്രതികളെയും പോലീസ് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുടുംബത്തിന്റെ പരാതിക്ക് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ......
കൊച്ചി: മലപ്പുറത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന പ്രിയതാരം ജഗതി ശ്രീകുമാർ 13 വർഷത്തിനു ശേഷം താരസംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തു. ചന്ദനനിറമുള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച് വീൽചെയറിൽ നിറചിരിയോടെയെത്തിയ ജഗതിയെ താരങ്ങൾ ചേർത്തുപിടിച്ച് സ്നേഹം പങ്കുവെച്ചു.
അമ്മ പ്രസിഡന്റ് മോഹൻലാൽ അദ്ദേഹത്തിന്റെ കൈയിൽ പിടിച്ച് സ്നേഹപൂർവം സ്വാഗതം ചെയ്യുകയും ചെവിയിൽ കുശലം പറയുകയും ചെയ്തു. ......